വളാഞ്ചേരിയില്‍ 4.4 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംസ്ഥാനത്തെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണിതെന്ന് മലപ്പുറം പോലീസ് മേധാവി അറിയിച്ചു. വളാഞ്ചേരി- പൊന്നാനി പാതയില്‍ രാവിലെ നടത്തിയ വാഹന പരിശോധനക്കിടെയാണ് വളാഞ്ചേരി പോലീസ് കുഴല്‍പ്പണം പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തിന്റെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചത്. വേങ്ങര സ്വദേശി ഹംസ, കൊളത്തൂര്‍ സ്വദേശി സഹദ് എന്നിവരെ അറസ്റ്റ് ചെയ്തു. ജില്ലയില്‍ നിന്ന് ഒരാഴ്ചക്കിടെ അഞ്ച് സംഭവങ്ങളിലായി ഒമ്പത് കോടിയുടെ കുഴല്‍പ്പണം പിടിച്ചെടുത്തിട്ടുണ്ട്.