ഭരതനാട്യത്തിൽ വർണം കളിച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർഥിനി വൈഗ കൃഷ്ണ.
നാട്ടുകുറിഞ്ഞി രാഗത്തിൽ ആയിരത്തിൽ പരം കുട്ടികളോടൊപ്പം ഭരതനാട്യം വർണത്തിൽ "സ്വാമി ഞാൻ നിൻ അടിമയ്" എന്ന് തുടങ്ങുന്ന ഭരതനാട്യ ചുവടുകൾ ആടി തിമിർത്താണ് വൈഗ കൃഷ്ണ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയാണ് അഭിമാന നേട്ടം കരസ്ഥമാക്കിയത്
വൈഗ പഠിക്കുന്ന മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ കൃഷ്ണേന്ദു, കൃഷ്ണപ്രിയ, അഞ്ചല എന്നിവരും ഈ അഭിമാന നേട്ടം കരസ്ഥമാക്കിയവരാണ്.
4 വയസ്സ് മുതൽ ഗുരുവായ വട്ടംകുളം സുമേഷ് മാസ്റ്ററുടെ കീഴിലാണ് വൈഗ നൃത്തം അഭ്യസിക്കുന്നത്. എൽ.പി , യു.പി വിഭാഗങ്ങളുടെ സബ്ജില്ലാ കലോത്സവത്തിന് ഫസ്റ്റ് എ ഗ്രേഡ് നേടിയിട്ടുണ്ട്. പന്നിയൂർ ബാലകൃഷ്ണൻ , സംഗീത ദമ്പതികളുടെ മകളാണ് വൈഗ