കുമ്പിടി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കീഴിലുള്ള പാലിയേറ്റീവ് കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മാർച്ച് 24 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് നെയ്യൂരിൽ നടക്കും. കേരളത്തിൽ പാലിയേറ്റീവ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും ഐ പി എം ഡയറക്ടറുമായ ഡോക്ടർ സുരേഷ് കുമാർ ശിലാസ്ഥാപനം നിർവഹിക്കും.
ആനക്കര പഞ്ചായത്തിലെ മുക്കൂട്ടയിൽ താമസിക്കുന്ന പള്ളിയാലിൽ അബ്ദുൽഖാദർ എന്ന വ്യക്തിയാണ് കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നൽകിയത്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ 12 വർഷമായി കുമ്പിടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് പാലിയേറ്റീവ് കെയർ സൊസൈറ്റി.
വയോധികർക്ക് പകൽവീട്, പാരാപ്ലീജിയ രോഗികൾക്ക് ഡേകെയറും സ്വയംതൊഴിലും, പക്ഷാഘാത രോഗികൾക്ക് ഫിസിയോതെറാപ്പി സെന്റർ എന്നിവയും ഭാവിയിൽ ഡയാലിസിസ് യൂണിറ്റും ലക്ഷ്യമിടുന്നതായി ചെയർമാൻ സി ടി സൈദലവി, സെക്രട്ടറി കെ മുഹമ്മദ് റാഫി, ട്രഷറർ ഗീത മണി ടീച്ചർ എന്നിവർ അറിയിച്ചു.