കപ്പൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ നീലിയാട് പുല്ലൂണിൽ പാടം തോട് സൈഡ് ഭിത്തി സംരക്ഷിക്കുന്നതിന് 800 മീറ്റർ ദൂരത്തിൽ കയർ ഭൂവസ്ത്രം വിരിച്ച് രാമച്ചം വെച്ച് പിടിപ്പിക്കുന്ന പ്രവർത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ നിർവ്വഹിച്ചു.
കപ്പൂർ ഗ്രാമപഞ്ചായത്ത് 2021 - 2 2 പദ്ധയിൽ ഉൾപ്പെടുത്തിയാണ് കയർ ഭൂവസ്ത്രം വിരിക്കൽ നടക്കുന്നത്.
വൈസ് പ്രസിഡണ്ട് ശ്രീമതി കെ. വി ആമിനക്കുട്ടി അദ്ധ്യക്ഷയായി ബ്ലോക്ക് മെമ്പർ ബഹു കെ വി ബാലകൃഷ്ണൻ ,വാർഡ് മെമ്പർമാരായ കെ ടി അബ്ദുള്ള കുട്ടി ,പി ശിവൻ മുംതാസ് ,BPO അനീഷ് ബ്ലോക്ക് AE ശ്രീരാഗ് , ട്രെയിനർ സായികുമാർ, NREG എഞ്ചിനിയർ ശാലിനി കുടുബശ്രീ വൈസ് ചെയർ പേഴ്സൺ നിഷ കുടുബശ്രീ ADS രമ്യ തൊഴിലുറപ്പ് തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശവാസികളായ ഉണ്ണികൃഷ്ണൻ മാടക്കാട് ,ശിവദാസൻ കെ വി എന്നിവ പങ്കെടുത്തു സംസാരിച്ചു.
വാർഡ് മെമ്പർ എം രാധിക സ്വാഗതം പറഞ്ഞു NREG അകൗഡൻ്റ് രാഹുൽ നന്ദി പറഞ്ഞു