കൃഷി,മൃഗ സംരക്ഷണം, കുടിവെള്ളം, വിദ്യാഭ്യാസം, ഉൽപ്പാദനം എന്നീ മേഖലകൾക്കു മുൻത്തൂക്കം നൽകികൊണ്ടുള്ള ചാലിശേരി പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.
പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ പ്രസിഡന്റ് എ.വി.സന്ധ്യയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇരുപതു കോടി മുപ്പതുലക്ഷത്തി എൺപത്തിനായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ആറു രൂപ വരവും, ഇരുപതുകോടി ഒൻപതു ലക്ഷത്തി ഇരുനൂറു രൂപ ചിലവും, ഇരുപത്തിയൊന്നു ലക്ഷത്തി എൺപത്തിനായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ആറ് രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അവതരിപ്പിച്ചു.
സേവനമേഖലക്കു ഏഴുകോടി അഞ്ചുലക്ഷത്തി എഴുപത്തയ്യായിരം രൂപയും , പശ്ചാത്തല മേഖലയായ തെരുവ് വിളക്ക് റിപ്പയർ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവക്ക് അമ്പത്തി ഏഴുലക്ഷം രൂപയും
മേഖല വിഭജനത്തിൽ പെടാത്ത കുടിവെള്ള വിതരണം,ആശ്രയ, ഐ.കെ.എം. വിഹിതം എന്നിവക്ക് എട്ടുലക്ഷത്തി മുപ്പത്തിനായിരത്തി ഇരുനൂറ് രൂപയും, മൂല ധന ചെലവുകളായ കെട്ടിടം,റോഡ്, കലുങ്ക്,പാലം, മാലിന്യ സംസ്കരണം എന്നിവക്കായി ഒരു കോടി അറുപത്തഞ്ചു ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തിയുട്ടുണ്ട് .