പറവകൾക്കായ് ദാഹജലമൊരുക്കി കൂടല്ലൂർ സ്കൂൾ I KNews

പറവകൾക്കായ് ദാഹജലമൊരുക്കി കൂടല്ലൂർ സ്കൂൾ.വേനൽ കടുത്തതോടെ വെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്ന പറവകൾക്കായാണ് സ്കൂളിലെ മരകൊമ്പിൽ കുടിവെള്ളമൊരുക്കിയത്. 

കൂടല്ലൂർ  ഗവൺമെന്റ് ഹൈസ്ക്കൂൾ ഹരിത സേനയുടെയും ഭാരതപ്പുഴ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ജലദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മിസ്ട്രസ് ശകുന്തള ടീച്ചർ സ്കൂളിലെ ജല ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ഹരിതസേന കോർഡിനേറ്റർ ഡോ വിമൽ കുമാർ ഭൂഗർഭ ജലം സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് കുട്ടികൾക്കായി ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി സജീവ്, സുജാത , ഫൈസൽ, വിപിൻ , ഹരിത സേനാംഗങ്ങൾ, ഭാരതപ്പുഴ ക്ലബംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Tags

Below Post Ad