കപ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ബി.ജെ.പി ഉപരോധിച്ചു I KNews


 കപ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ബി.ജെ.പി ഉപരോധിച്ചു.കപ്പൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ചാരുപടിക്കൽ ചന്ദ്രിക എന്നവരുടെ സ്ഥലം കയ്യെറി  റോഡു നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ കപ്പൂർ പഞ്ചായത്ത്‌ സെക്രട്ടറി ഏകപക്ഷീയമായ നിലപാട് എടുക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് ബി.ജെ.പി കപ്പൂർ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.

തൃത്താല  സി ഐ യുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് ബിജെപി സമരം അവസാനിപ്പിച്ചു.ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട്, മണ്ഡലം ജന. സെക്രട്ടറി കെ നാരായണൻ കുട്ടി, കെ സി കുഞ്ഞൻ, മണികണ്ഠൻ P.P, രാജൻ OP, രാധാകൃഷ്ണൻ Pk, കുഞ്ഞു ലക്ഷ്മി,ചാരുപടിക്കൽ ചന്ദ്രിക എന്നിവർ പങ്കെടുത്തു.


Tags

Below Post Ad