കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ചേൽപ്പിച്ചു മാതൃകയായി I KNews


കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന്  തിരിച്ചേൽപ്പിച്ചു മാതൃകയായി കുമ്പിടി സ്വദേശി നാരായണൻ നായർ.മാർച്ച് 19 ന്  കുമ്പിടിയിൽ നിന്നാണ് നാരായണൻ നായർക്ക് മുന്നര പാവനോളം വരുന്ന സ്വർണ്ണാഭരണം വീണ് കിട്ടിയത്.

ആഭരണം തൃത്താല പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയും ഉടമസ്ഥനായ മലമക്കാവ് സ്വദേശി അശോകരാജിന് തൃത്താല സ്റ്റേഷനിൽ വച്ചുതന്നെ  സി.ഐ യുടെ  സാന്നിധ്യത്തിൽ തിരിച്ചേല്പിക്കുകയും ചെയ്തു.നാരായണൻ നായരുടെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു.

Below Post Ad