പരീക്ഷയ്ക്ക് പോകുന്നതിന് മുൻപ് സ്പീക്കറെ കണ്ട് ഹനീന.വിജയാശംസകൾ നേർന്ന് എം.ബി.രാജേഷ്


ഇന്ന്  എസ്എസ്എൽസി പരീക്ഷ എഴുതാൻ പോകുന്ന വഴിയിൽ  ഹനീന  ഉപ്പ ഹമീദിനൊപ്പം  സ്പീക്കർ എം.ബി.രാജേഷിന്റെ തൃത്താല ക്യാമ്പ് ഓഫീസിൽ  വന്നത് അപ്രതീക്ഷിതമായാണ്. 

പരീക്ഷക്ക് പോകുന്നതിന് മുൻപ് സ്പീക്കർ എംബി രാജേഷിനെ കാണണമെന്ന നിർബന്ധത്തെ തുടർന്നാണ് ഉപ്പ ഹമീദ് ഹനീനയെ  കൂട്ടിവന്നത് . ആശംസകൾ നേർന്ന് ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ പിന്തുണ നൽകി ഹനീനയെ  സ്പീക്കർ യാത്രയാക്കി.

ഹനീനക്കും ഇന്ന് പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് കുരുന്നുകൾക്കും ഇന്നലെ മുതൽ പരീക്ഷ എഴുതി തുടങ്ങിയ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കും സ്പീക്കർ  വിജയാശംസകൾ നേർന്നു 

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. ഏപ്രിൽ 29 ന് പരീക്ഷ അവസാനിക്കും. ഐടി പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ 10 വരെ നടക്കും.

Below Post Ad