ചന്ദ്രൻ മാസ്റ്റർക്ക് ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ ആദരം


മുൻ പോലീസ് ഉദ്യോഗസ്ഥനും, നിലവിൽ ചാലിശ്ശേരി ഹൈസ്ക്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്  അധ്യാപകനുമായിരുന്ന ചന്ദ്രൻ മാഷ് 30 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം 31.03.2022 ന് സർക്കാർ സർവ്വീസിൽ നിന്ന് വിരമിക്കുന്നതുമായി ബന്ധപ്പെട്ട്  അദ്ദേഹത്തെ   ചാലിശ്ശേരി ഹൈസ്ക്കൂളിൽ വെച്ച് ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു.

ഇൻസ്പെക്ടർ കെ.സി.വിനു പൊന്നാടയണിയിച്ചു.CRO  എസ്.ഐ.സാജൻ ഉപഹാരം നൽകി.ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ, കെ.ഡി.അഭിലാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹൈസ്‌കൂൾ പ്രധാനാധ്യാപിക ടി.എസ്.ദേവിക ടീച്ചർ,പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗവും, പഞ്ചായത്ത്‌ മെമ്പറുമായ പി.വി. രജീഷ്‌കുമാർ തുടങ്ങിയവർ സന്നിഹിതയായിരുന്നു.

Tags

Below Post Ad