തൃത്താല ടർഫിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ച്കയറി അപകടം

 


തൃത്താല : ടർഫ് ഗ്രൗണ്ടിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറി അപകടം.ചൊവ്വാഴ്ച ഉച്ചക്കാണ്  സംഭവം.

പരുതൂരിലെ മരണവീട് സന്ദർശിക്കാനുള്ള യാത്രക്കിടെ പരപ്പനങ്ങാടി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് തൃത്താല ഹൈസ്കൂളിന് സമീപത്തെ ടർഫിലേക്ക് ഇടിച്ച് കയറിയത്

ഇടിയുടെ ആഘാതത്തിൽ ടർഫിന്റെ കമ്പി വേലികൾ തകർന്നു. അപകടത്തിൽ കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ടർഫിൽ കളിക്കാരില്ലാത്തതിനാൽ വൻ അപകടം ഒഴിവായി



Below Post Ad