മുസ്ലിം ലീഗ് ജന പ്രതിനിധികൾക്ക് തൃത്താല മണ്ഡലം വനിതാ ലീഗിൻ്റെ ആദരം

 


തൃത്താല :മണ്ഡലം വനിതാ ലീഗിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ പുതുതായി തെരഞ്ഞടുത്തു മുസ്ലിം ലീഗ് ജന പ്രതിനിധികൾ ആദരം നൽകി. ജില്ല യൂത്ത് ലീഗ് പ്രസിഡൻ്റ് മുസ്തഫ തങ്ങൾ ഉദ്ഘാടനം ചെയ്തു.

മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് നബീസ വാകയിൽ അദ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന സെക്രട്ടറി അഡ്വ തെഹാനി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.അസീസ് ,ജില്ലാ പഞ്ചായത്ത് അംഗമായ ഇസ്മായിൽ വിളയൂർ, ബ്ലോക്ക് അംഗമായ യു ടി. താഹിർ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സക്കീന അക്ബർ, കപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ, വനിതാ ലീഗ് ജില്ലാ സെക്രട്ടറി സെബു സദകത്തുള്ള, തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുജാത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പത്തിൽ അലി, ആനക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിനത്ത് പുളിക്കൽ, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റ് സി.എം. അലി, ദുബൈ കെ എം സി സി വനിതാ വിംഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡൻ്റ് നിഷിത അലി. മണ്ഡലം വനിതാ ലീഗ് സെ ക്രട്ടറി സൽമ, ട്രഷറർ സുമയ്യ അബ്ബാസ് തുടങ്ങിയവർ പ്രസംഗിച്ചു. 


Below Post Ad