മേലെ പട്ടാമ്പി മുതൽ ഗുരുവായൂർ റോഡ് വരെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 12/01/2026(തിങ്കളാഴ്‌ച) രാത്രി 8 മണി മുതൽ 14/01/2026 (ബുധനാഴ്ച്ച) രാവിലെ 5 മണി വരെ ഗതാഗതം നിരോധിക്കും
പെരിന്തൽമണ്ണ ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തൃത്താല കൊപ്പത്തുനിന്നും തിരിഞ്ഞ് കൊടുമുണ്ട വഴി പട്ടാമ്പി ഗുരുവായൂർ റോഡ് ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.
പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂരിലേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളിയിൽ നിന്നും തിരിഞ്ഞ് ഷോർണൂർ ആറങ്ങോട്ടുകര വഴി പോകേണ്ടതാണ്.
ചെറുപ്പുളശ്ശേരി ഭാഗത്തുനിന്നും ഗുരുവായൂരിലേക്ക് പോകേണ്ട വാഹനങ്ങൾ നെല്ലായ കൃഷ്‌ണപ്പടി വഴി ഷൊർണൂരിൽ എത്തി ആറങ്ങോട്ടുകര വഴി യാത്ര തുടരേണ്ടതാണ്.
പള്ളിപ്പുറം ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മുതുതല ജംഗ്ഷനിൽ നിന്നും ശങ്കരമംഗലം വഴി മേലെ പട്ടാമ്പി ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.
പെരിന്തൽമണ്ണ ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേലെ പട്ടാമ്പി ജംഗ്ഷൻ വഴി യാത്ര തുടരാവുന്നതാണ് എന്ന് KRFB എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു
