കുമ്പിടി : ആനക്കര ഗ്രാമ പഞ്ചായത് സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുപ്പിൽ വരണാധികാരി പക്ഷ പാതിത്വം കാണിച്ചെന്നു യുഡിഫ് അംഗങ്ങൾ ആരോപിച്ചു , ഈ നടപടിയിൽ പ്രതിഷേധിച്ചു യുഡിഫ് അംഗങ്ങൾ വോട്ടിങ് ബഹിഷ്ക്കരിച്ചു .
സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടിങ് പൂർത്തിയായപ്പോൾ ധനകാര്യ സ്ഥിരം സമിതിയിൽരണ്ടു അംഗങ്ങളുടെയും , ക്ഷേമ കാര്യ സ്ഥിരം സമിതിയിൽ ഒരു അംഗത്തിന്റെയും ഒഴിവുണ്ടാകുകയും നികത്തുന്നതിന് വേണ്ടി ഒൻപതിന് പ്രത്യേക യോഗം വിളിച്ചു ചേർത്ത സമയത്തു ചട്ട വിരുദ്ധമായി നോമിനേഷൻ സ്വീകരിക്കുന്നത്തിൽ യുഡിഫ് പ്രതിഷേധം രേഖപ്പെടുത്തി, കലക്ടർ , തെരഞ്ഞെടുപ്പ് കമ്മീഷൻ , വരണാധികാരി എന്നനിവർക്ക് പരാതി നൽകിയതിനെ തുടര്ന്നു മാറ്റിവെച്ച തിരഞ്ഞെടുപ്പ് വീണ്ടും നടത്തിയപ്പോൾ പഞ്ചായത്ത് രാജ് ചട്ടം ഏഴു പ്രകാരമുള്ള നടപെടി ക്രമങ്ങൾ ലംഘിച്ചു കൊണ്ട് നോമിനേഷൻ സ്വീകരിച്ച വരണാധികാരി ഇടതു പക്ഷത്തിനു അനുകൂലമായി നിലപാട് സ്വീകരിച്ചതായി യുഡിഫ് നേതൃത്വം ആരോപിച്ചു .
പഞ്ചായത്ത് രാജ് ചട്ടം ഏഴു പ്രകാരം സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ ഏതെങ്കിലും സ്ഥിരം സമിതിയിൽ അംഗങ്ങൾ പൂർത്തിയാകാത്ത പക്ഷം ക്രമപ്രകാരം ആദ്യം ധനകാര്യ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് പൂർത്തിയാക്കി മാത്രമേ അടുത്ത സമിതിയിലേക്ക് ആളുകളെ തെരഞ്ഞെടുപ്പ് നടത്താൻ പാടുകയൊള്ളു എന്ന ചട്ടമാണ് വരണാധികാരി ലംഘിച്ചത് , നേരത്തെ നൽകിയ പരാതി യുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ അനുമതിയോടെയാണ് ഈ ചട്ട ലംഘനം എന്ന് വരണാധികാരി സന്തോഷ് യോഗത്തിൽ വിശദീകരിച്ചു .
വരണാധികാരിയുടെ രാഷ്ട്രീയ പക്ഷപാതിത്വ നിലപാടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബികയുടെ നേതൃത്വത്തിൽ വോട്ടിംഗ് ബഹിഷ്കരിക്കുകയും നിയമ പരമായി നേരിടുമെന്നും അവർ അറിയിച്ചു .
വരണാധികാരി സിപിഎം ഏരിയ സെക്രട്ടറിയെ പോലെ പെരുമാറി : യുഡിഎഫ്
സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ ആനക്കര ഗ്രാമ പഞ്ചായത്ത് വരണാധികാരി സിപിഎം ഏരിയ സെക്രട്ടറിയെ പോലെയാണ് പെരുമാറിയത് എന്ന് യുഡിഫ് ചെയർമാൻ കെ. സലിം കൺവീനർ അഡ്വ : ബഷീർ എന്നിവർ ആരോപിച്ചു , ജനാധിപത്യത്തെ അട്ടിമറിച്ച ഈ നടപെടിക്കെതിരെ നിയമത്തിൻറെ വഴിയിൽ ഏതറ്റം വരയും പോകുമെന്ന് ഇരുവരും പറഞ്ഞു
