ഇന്ധനവില വര്‍ധനവിലും പാചക വാതക വില വര്‍ധനവിനും എതിരായി രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ് കോണ്‍ഗ്രസ് ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ മേഴത്തൂരിൽ കോൺഗ്രസ്സ് കവല പ്രതിഷേധം വി ടി ബൽറാം ഉദ്‌ഘാടനം ചെയ്‌തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രതിഷേധം നടന്നു.ഗ്യാസ് സിലിണ്ടറിന് മുകളില്‍ റീത്ത് സമര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രതിഷേധപരിപാടികള്‍. വിലക്കയറ്റ രഹിത ഭാരത പ്രചാരണം എന്ന പേരിലാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.
സിലിണ്ടറിന് മുന്നില്‍ നിന്ന് ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് മുതല്‍ ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുക.രാഹുല്‍ ഗാന്ധി, ഹൈബി ഈഡന്‍, കൊടിക്കുന്നില്‍ സുരേഷ്, രമ്യാ ഹരിദാസ് തുടങ്ങിയവര്‍ വിജയ് ചൗക്കില്‍ ഗ്യാസ് സിലിണ്ടറിന് മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ്.