തൃത്താല സബ്ട്രഷറിക്കകത്ത് കെ റെയിൽ കുറ്റി നാട്ടി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം


കെ റെയിൽ പദ്ധതിക്കെതിരെ  യൂത്ത്കോൺഗ്രസ്‌ തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. റെയിൽ സർവ്വേകല്ലുകൾ  കൂറ്റനാട് സബ് ട്രഷറിക്കു മുന്നിൽ സ്ഥാപിച്ച്  പ്രതിഷേധിചു.



യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ഫാറൂഖ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡൻ്റ് സനോജ് കണ്ഡലയിൽ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജസിർ മുണ്ടറോട്,കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി.എ വാഹിദ്, യൂത്ത് ജില്ലാ ഭാരവാഹികളായ പി.എം സബാഹ്, അഡ്വ സുബ്രമണ്യൻ,കെ ഇസ്മായീൽ, കെ.ടി ഫവാസ്,എം അസർ, മഹേഷ് വട്ടെനാട്,പി അഷ്റഫ് എന്നിവർ നേതൃത്വം നൽകി

Tags

Below Post Ad