ഇന്ത്യൻ യോഗാ ഫെഡറേഷൻ ഹരിയാനയിലെ ഫരിദാബാദിൽ മാർച്ച് 25 മുതൽ 27 വരെ നടത്തിയ ദേശീയ യോഗാസന മത്സരത്തിൽ കേരളത്തിന്റെ പ്രതിനിധികളിൽ ഒരാളായി പങ്കെടുത്ത യോഗാചാര്യ എം.മാധവന് ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും ലഭിച്ചു. തിരുവേഗപ്പുറ വിളത്തൂർ സ്വദേശിയാണ് ഇദ്ദേഹം.
2018ലും എം.മാധവന് ഇതേ സ്ഥലത്ത് വെച്ച് ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും ലഭിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് ഒരു യോഗോപാസകൻ ഇത്തരം നേട്ടം കൈവരിക്കുന്നത്. തുടർച്ചയായി അഞ്ച് തവണ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് കേരളത്തിലേക്ക് മെഡലുകൾ കൊണ്ടുവന്ന വ്യക്തിയാണ് ഇദ്ദേഹം.
ഇത്തരം വലിയ നേട്ടങ്ങൾക്ക് പിന്നിൽ തന്റെ ഗുരുവായിരുന്ന യോഗാചാര്യ ടി.ജി.ചിദംബരത്തിന്റെ അനുഗ്രഹമാണെന്ന് മാധവൻ വിശ്വസിക്കുന്നു. ഒരു ജൈവ കർഷകൻ കൂടിയാണ് യോഗാചാര്യ എം.മാധവൻ.
25 വർഷമായി യോഗവിദ്യാ രംഗത്ത് നിറഞ്ഞു നിൽക്കുന്ന എം.മാധവന് നിരവധി ശിഷ്യ സമ്പത്തുണ്ട്. ഭാര്യ: ശാന്തകുമാരി. മക്കൾ: ബാബു, ജയതങ്കമോഹനൻ (യോഗാദ്ധ്യാപിക), പ്രീത.
SWALE