തൃത്താല എക്സൈസ് പാർട്ടി തിരുമിറ്റക്കോട് ഏഴുമങ്ങാട് ഭാഗങ്ങളില്‍ നടത്തിയ വ്യാപക പരിശോധനകളില്‍ നിന്നുമായി 2.135 കിലോ കഞ്ചാവ് കണ്ടെടുത്തു. തിരുമിറ്റക്കോട് ഏഴുമങ്ങാട് വടക്കേ പാട്ടത്ത് ശിവശങ്കരന്‍ മകന്‍ സുനില്‍കുമാര്‍(48) താമസിക്കുന്ന വീട്ടില്‍ നിന്നും 1.800 kg കഞ്ചാവും ഏഴുമങ്ങാട് കോഴിക്കാട്ടില്‍ വീട്ടില്‍ സുബൈദാ മകന്‍ ഷൺഫീർ (35) താമസിക്കുന്ന വീട്ടില്‍ നിന്നും 310 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.റെയ്ഡ് സമയം ഇവർ വീട്ടില്‍ ഉണ്ടായിരുന്നില്ല.
ഏഴുമങ്ങാട് താഴത്തെതിൽ വീട്ടില്‍ സൈദ് അലി മകന്‍ നിഷാദ് (38 വയസ്സ്)-ന്റെ കൈവശത്ത് നിന്നും 25 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ നൗഫൽ.ൻ നേതൃത്വം നല്‍കിയ റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കലാധരന്‍, പ്രിവന്റീവ് ഓഫീസർ മാരായ ഓസ്റ്റിന്‍ കെ.ജെ, ജയരാജന്‍. ഇ, വനിതാ സിവില്‍ എക്സൈസ് ഓഫീസർ അനിത.പി.എന്‍, സിവില്‍ എക്സൈസ് ഓഫീസർ മാരായ മനോജ്.പി.എസ്, വി.പി.മഹേഷ്, അരുണ്‍.പി ,വിനു.ആര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
മദ്യം മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു