വാട്സാപ്പിൽ മൾട്ടി ഡിവൈസ് സപ്പോർട്ട് ഇനി എല്ലാവർക്കും ലഭിക്കും. നിലവിൽ ബീറ്റാ ടെസ്റ്റ് ഫീച്ചർ തിരഞ്ഞെടുത്തവർക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളൂ.
എന്താണ് മൾട്ടി ഡിവൈസ് സപ്പോർട്ട്
ഒന്നിലധികം ഉപകരണങ്ങളിൽ ഒരേ സമയം ഉപയോഗിക്കാൻ സാധിക്കുന്ന സൗകര്യമാണിത്. നേരത്തെ രണ്ടാമതൊരു ഉപകരണത്തിൽ ലോഗിൻ ചെയ്യണമെങ്കിൽ പ്രൈമറി ഡിവൈസ് ആയി ഫോൺ ആവശ്യമായിരുന്നു. ഫോണിൽ നെറ്റ് ഓൺ ആയിരുന്നാൽ മാത്രമേ വാ്ടസാപ്പ് വെബ്ബിലും ഡെസ്ക്ടോപ്പ് ആപ്പിലുമെല്ലാം ലോഗിൻ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ.
എന്നാൽ മൾട്ടി ഡിവൈസ് സപ്പോർട്ട് വരുന്നതോടെ ഫോൺ ഇല്ലെങ്കിലും നിങ്ങൾക്ക് മറ്റ് ഉപകരണങ്ങളിൽ ലോഗിൻ ചെയ്ത് വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കും.
എന്നാൽ പ്രൈമറി ഡിവൈസിൽ അല്ലാതെ മറ്റ് ഡിവൈസുകളിൽ ലൈവ് ലോക്കേഷൻ അയക്കാനോ, ബ്രോഡ് കാസ്റ്റ് ലിസ്റ്റുകൾ ഉണ്ടാക്കാനും ബ്രോഡ്കാസ്റ്റ് സന്ദേശങ്ങൾ അയക്കാനും കാണാനും സാധിക്കില്ല. വാട്സാപ്പ് വെബ്ബിലൂടെ അയക്കുന്ന സന്ദേശങ്ങൾക്ക് ലിങ്ക് പ്രിവ്യൂ ഉണ്ടാവില്ല.