ഹിജാബ് നിരോധനം; കർണാടക ഹൈക്കോടതി വിധിക്കെതിരെ പന്തം കൊളുത്തി പ്രതിഷേധം


ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ
വിമൻ ജസ്റ്റിസ് മൂവ്മെന്റ് തൃത്താല മണ്ഡലം കമ്മിറ്റി പടിഞ്ഞാറങ്ങാടിയിൽ  പന്തം കൊളുത്തി പ്രതിഷേധിച്ചു

പ്രതിഷേധത്തിന്‌ വിമൻ ജസ്റ്റിസ് മൂവ്മെന്റ് പാലക്കാട് ജില്ലാകമ്മിറ്റി അംഗം നുസൈബ എംകെ, മണ്ഡലം കൺവീനർ ഷെമീറ ജസീർ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ വൈസ് പ്രിഡൻറ് ഹിബ ടി കെ, ഫഹീമ എന്നിവർ നേതൃത്വം നൽകി.


പട്ടാമ്പിയിൽ നടന്ന പ്രതിഷേധത്തിന്‌ വിമൻ ജസ്റ്റിസ് മൂവ്മെന്റ് പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് ഷക്കീല വിളയൂർ, ജില്ലാ സെക്രട്ടറി ഷഹീറ വല്ലപ്പുഴ, ഷഹർബാൻ പട്ടാമ്പി, സുഹറ ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി.

Below Post Ad