കുറ്റിപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി I K NEWS


കുറ്റിപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പൊള്ളാച്ചി സ്വദേശി അങ്കു സ്വാമി(60) ആണ് മരിച്ചത്. ചെന്നൈയിൽ നിന്നും തണ്ണിമത്തനുമായി കുറ്റിപ്പുറത്ത് എത്തിയതായിരുന്നു  ലോറി.

ബുധനാഴ്ച കാലത്താണ് സംഭവം .രാത്രിയിൽ നിർത്തിയിട്ട ലോറിയിൽ നിന്നും നേരം വെളുത്തിട്ടും ഡ്രൈവർ ഇറങ്ങാത്തതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

കുറ്റിപ്പുറം പോലിസ് മൃതദേഹം പുറത്തെടുത്ത് തിരൂർ താലൂക്ക് ആശുപത്രീയിലേക്ക് മാറ്റി.വ്യാഴാഴ്ച കാലത്ത് പോസ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും 


Below Post Ad