മുൻ എം എൽഎ വി.ടി ബൽറാമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ആനക്കര ഗവ: ഹയർ സെക്കന്ററി സ്കൂൾ കെട്ടിടം നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മുൻ എംഎൽഎ വി.ടി ബൽറാം മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് രവീന്ദ്രകുമാര്‍, പ്രിന്‍സിപല്‍ അനില്‍ കുമാര്‍ എ.കെ തുടങ്ങിയവര്‍ പങ്കെടുത്തു.