ഉക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളായ അനാമിക , മിദിലാജ്
എന്നിവരെ പൊന്നാനി എംഎൽഎ പി.നന്ദകുമാർ വീട്ടിലെത്തി സന്ദർശിച്ചു .
കടവനാട് സ്വദേശിയായ അനാമിക ഉക്രൈനിലെ വിനിത്‌സ്യ യൂണിവേഴ്‌സിറ്റിയിൽ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് . വെളിയംകോട് സ്വദേശിയായ മിദിലാജ് ഉക്രൈനിലെ ഒഡേസ നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ അഞ്ചാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് .
പൊന്നാനി നിയോജക മണ്ഡലത്തിലെ ഉക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ
പറ്റി വിവരങ്ങൾ കിട്ടിയ ഉടനെ മുഖ്യമന്ത്രി , നോർക്കാ സി.ഇ.ഒ ,നോർക്കാ വൈസ് ചെയർമാൻ എന്നിവർക്ക് കത്തും മെയിലും അയച്ചിരുന്നു .
സുരക്ഷിതമായി വിദ്യാർത്ഥികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ മികച്ച ഇടപെടലാണ് സർക്കാർ സംവിധാനങ്ങൾ നടത്തി കൊണ്ടിരിക്കുന്നതെന്നും എംഎൽ എ പറഞ്ഞു .ജനപ്രതിനിധികളായ ഹുസൈൻ , മുസ്തഫ ,റീന പ്രകാശൻ , വേലായുധൻ എന്നിവരും ഉണ്ടായിരുന്നു