തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ''ചിലമ്പ് 2022'' ഉദ്‌ഘാടനം ചെയ്തു


തൃത്താല:വെള്ളിയാങ്കല്ല് പൈതൃക പാർക്ക്‌ നവീകരണ പദ്ധതി പൂർത്തീർകരണത്തിന്റെയും സാംസ്‌കാരിക പരിപാടിയായ ''ചിലമ്പ് 2022'' ന്റെയും ഉദ്‌ഘാടനം ഏപ്രിൽ 15ന് വിഷുദിനത്തിൽ  വൈകുന്നേരം തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ വെച്ച് സ്പീക്കർ എം.ബി.രാജേഷ് ഉദ്‌ഘാടനം ചെയ്തു.

സാംസ്‌കാരിക പരിപാടിയായ ''ചിലമ്പ് 2022'' ന്റെ ഭാഗമായി മെയ് 15 വരെ ശനി ഞായർ ദിവസങ്ങളിൽ വൈകുന്നേരം നാല് മുതൽ എട്ട് വരെ തൃത്താലയിലെ തനത് കലകളുടെ അവതരണം അരങ്ങേറും.

വിവിധ ദിവസങ്ങളിലായി ചവിട്ടുകളി, ഓണവില്ല്, നാടൻ പാട്ട് , ഇടക്ക വിസ്മയം, തായമ്പക, പഞ്ചവാദ്യം, പൂതനും തിറയും, ഉടുക്ക് പാട്ട്, നന്ദൂണി പാട്ട്, പുള്ളുവൻ പാട്ട്, ചവിട്ട് കളി, വട്ടകളി, മരം കൊട്ടി പാട്ട്, കേത്രാട്ടം, മുളവാദ്യം, ദഫ്മുട്ട്, ഒപ്പന, മുട്ടുവിളി, ക്ലാസിക് ഡാൻസ്, ഫോക് ഡാൻസ്, മാജിക്, പഞ്ചവാദ്യം, ഇടക്ക വാദ്യം, ഡ്രാമ കൾച്ചറൽ ഫെസ്റ്റ് എന്നിവ നടക്കും.

updating..




Below Post Ad