'മെയ്ഡ് ഇന്‍ കുന്നംകുളം’ ബുള്ളറ്റ് പ്രൂഫ് സൈനിക വാഹനത്തിന് കാശ്മീരിലേക്ക് ക്ഷണം



കുന്നംകുളം: എകെ 47 വരെയുള്ള വെടിയുണ്ടകളെ പ്രതിരോധിക്കുന്ന തദ്ദേശീയമായി നിര്‍മ്മിച്ച ബുള്ളറ്റ് പ്രൂഫ് സൈനികവാഹനം രാജ്യത്തെ സേനയുടെ ഭാഗമാക്കാന്‍ അനുമതി കാത്ത് പ്രവാസി മലയാളി. 

കുന്നംകുളം സ്വദേശിയായ സജീവന്‍ കോടത്തൂര്‍ ആണ് ബുള്ളറ്റ് പ്രൂഫ് സൈനികവാഹനം നിര്‍മ്മിച്ചിരിക്കുന്നത്.ജമ്മു കശ്മീരിലെ പോലീസ് ഐജി കശ്മീരിലേക്ക് വാഹനവുമായെത്താന്‍ ക്ഷണിച്ചിട്ടുണ്ട്. കേരള സര്‍ക്കാരുമായും ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് സജീവന്‍ പറഞ്ഞു.

വെടിവച്ചാലും ഏശില്ല. സാധാരണ കൈത്തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ മുതല്‍ എകെ 47 വരെയുള്ള വെടിയുണ്ടകള്‍ വാഹനം പ്രതിരോധിക്കും. 

വാഹനത്തിനകത്തു നിന്ന് പുറത്തേയ്ക്കു വെടിവയ്ക്കാന്‍ ദ്വാരങ്ങളുണ്ട്. മുകള്‍ഭാഗം തുറന്ന് വെടിയുതിര്‍ക്കാനോ ശത്രുക്കളെ ആക്രമിക്കാനോ കഴിയും. മുപ്പത്തിയഞ്ചു ദിവസമെടുത്താണ് വാഹനത്തിന്റെ മാതൃക നിര്‍മിച്ചത്.

Below Post Ad