4 സെന്റ് ഭൂമിയിൽ ജീവിക്കുന്ന സാധാരണക്കാരെ സംബന്ധിച്ച് ഉറ്റവർ മരണപ്പെടുമ്പോൾ അടക്കാൻ മറ്റുള്ള ജില്ലകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
എല്ലാ പഞ്ചായത്ത് ഭരണ സമിതികളും എം എൽ എ മാരും തിരഞ്ഞെടുപ്പിൽ വാഗ്ദാനം നൽകുമെങ്കിലും പാലിക്കപെടാറില്ല. ആനക്കര പഞ്ചായത്ത് നിവാസികൾക്കായി ശ്മശാന ഭൂമി ഉടൻ തുറന്ന് കൊടുക്കണമെന്നാണ് ബിജെപി ആവിശ്യം.
വരും ദിവസങ്ങളിൽ ബഹു ജന പങ്കാളിത്തത്തോടെ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് പറഞ്ഞു.
ബിജെപി മണ്ഡലം ജന. സെക്രട്ടറിമാരായ കെ നാരായണൻ കുട്ടി, രതീഷ് തണ്ണീർക്കോട്, കെസി കുഞ്ഞൻ, മണികണ്ഠൻ തൊഴൂക്കര, വിഷ്ണു മലമക്കാവ് ബിജെപി ആനക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രീത ബാലചന്ദ്രൻ, അനിൽ മണ്ടകത്തിൽ, രതീഷ് ബൈജു,സജീഷ് . നിരവധി ആളുകൾ പങ്കെടുത്തു.