കേരള സർക്കാർ, കൃഷിവകുപ്പ്, ''ഞങ്ങളും കൃഷിയിലേക്ക്" പദ്ധതി ആനക്കര ഗ്രാമപഞ്ചായത്തിൽ വിപുലമായ് നടപ്പിലാക്കുന്നതിനായുള്ള പഞ്ചായത്ത്തല ആലോചനയോഗം ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റൂബിയ റഹ്മാൻ്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് കെ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.ആനക്കര കൃഷി ഓഫിസർ എം പി സുരേന്ദ്രൻ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്ക്കാരം വളർത്തിയെടുത്ത് ഭക്ഷ്യ സ്വയംപര്യാപ്തത നേടുന്നതിനായ് നടപ്പിലാക്കുന്ന പദ്ധതി പഞ്ചായത്ത് പ്രദേശത്ത് വിപുല പ്രചാരം നേടുന്നതിനായ് വാർഡ്തല കമ്മിറ്റികൾ രൂപീകരിച്ച് ഊർജ്ജിത പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും.
ജനകീയ പിന്തുണയും, പ്രചാരവും നേടുന്നതിനായ് പെരുമ്പലം പള്ളിപ്പടി മുതൽ മണ്ണിയം പെരുമ്പലം വരെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുവാനും യോഗത്തിൽ തീരുമാനമായ്.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായ് പഞ്ചായത്ത് പ്രദേശത്തെ ജനപ്രതിനിധികൾ, കർഷകർ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, സർക്കാർ വകുപ്പുകൾ, ബാങ്ക് പ്രതിനിധികൾ,എന്നിവരെ ഉൾപ്പെടുത്തി നടത്തിയ പഞ്ചായത്ത്തല ആലോചന യോഗത്തിൽ പദ്ധതിയുടെ വിജയത്തിനായ് പഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് ചെയർമാനായും, ആനക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഹമ്മീദ് വൈസ്. ചെയർമാനായും വിപുലമായ സ്വാഗത സംഘവും രൂപീകരിച്ചു.
യോഗത്തിൽ ജില്ല പഞ്ചായത്തംഗം ഷാനിബ ടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗം എം ടി ഗീത ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.പി മുഹമ്മദ്, സാലിഹ്, ബാലചന്ദ്രൻ, സവിത ടീച്ചർ, അസിസ്റ്റൻ്റ് കൃഷി ഓഫിസർ ഷിനോദ്, ഗിരീഷ്.സി ,വേണു മാസ്റ്റർ, ബാലകൃഷ്ണൻ, സുബ്രഹ്മണ്യൻ, ദിനേഷ്, തുടങ്ങിയവർ പ്രസംഗിച്ചു.
റിപ്പോർട്ട്:ഗിരീഷ് അയിലക്കാട്