ചാലിശ്ശേരി പഞ്ചായത്ത്‌: റാമ്പുകളുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.


 ചാലിശ്ശേരി പഞ്ചായത്തിലെ പാടശേഖരങ്ങളിലെ  റാമ്പുകളുടെ നിർമ്മാണോദ്ഘാടനം ഒന്നാം വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി.സന്ധ്യ നിർവ്വഹിച്ചു. 

പൊന്മണി പാടശേഖരസമിതി സെക്രട്ടറി വീരാൻകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ഷഹന അലി അധ്യക്ഷത വഹിച്ചു. എം.ജി.എൻ.ആർ.ഇ.ജി.എസ് ഓവർസിയർ എൻ.സുധീർ, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി,അലി കുന്നത്ത്,ബാബു മാടക്കാട്ട്,ഉമ്മർ, ഷറഫുദ്ധീൻ,റെജീന എന്നിവർ പങ്കെടുത്തു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി, പഞ്ചായത്തിലെ  പന്ത്രണ്ട്  പാടശേഖരങ്ങളിലെ കർഷകർക്ക് കൃഷിയിടങ്ങളിലേക്ക് ട്രാക്ടർ, കൊയ്ത്തുയന്ത്രം എന്നിവ  ഇറക്കുന്നതിനായി പതിനഞ്ച് റാമ്പുകൾ ആണ് പഞ്ചായത്ത്‌ നിർമ്മിച്ചു നൽകുന്നത്.

നെൽകർഷകരുടെ ദീർഘകാല ആവശ്യമാണ് റാമ്പുകളുടെ നിർമ്മാണത്തോടെ സാധൂകരിക്കുന്നതെന്നും,നമ്മുടെ നാടിന്റെ നട്ടെല്ലായ കൃഷിമേഖലക്ക് ഈ സാമ്പത്തിക വർഷവും നിശ്ചിത തുക വകയിരുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു.

Tags

Below Post Ad