വിഷു-റംസാൻ കിറ്റുകൾ വിതരണം ചെയ്തു I K NEWS


കുമ്പിടി : ആനക്കര ഗ്രാമപഞ്ചായത്ത് ഗവ: ആശുപത്രിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പാലിയേറ്റീവ് പരിചരണത്തിലുള്ള നിരാലംബരായ രോഗികൾക്കുള്ള വിഷു  റംസാൻ കിറ്റുകളുടെ   വിതരണം ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ്  ആശുപത്രി  അധികൃതർക്കു കൈമാറി  ഉൽഘാടനം ചെയ്തു.

വാർഡ് മെമ്പർ കെ.പി മുഹമ്മദ് മുഖേന സ്വകാര്യ വ്യക്തി നൽകിയ 33 കിറ്റുകൾ പ്രസിഡൻ്റ് ഏറ്റുവാങ്ങി ചടങ്ങിൽ വൈ: പ്രസിഡൻ്റ് റുബിയ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ബാലചന്ദ്രൻ, മെമ്പർ ഗിരിജ മോഹനൻ, ഡോ: റജീന, സിസ്റ്റർ മല്ലിക, മുഹമ്മദ് പുല്ലാര, പി.എം മുജീബ് ,സബാഹ് ,വി.പി.മോഹനൻ സോമൻ മുഹമ്മദ് ചേക്കോട് പ്രസംഗിച്ചു

Below Post Ad