എടപ്പാളിൽ നിർത്തിയിട്ട ബൈക്കിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച ആയിരത്തോളം ലോട്ടറി ടിക്കറ്റുകൾ കവർന്നു.എടപ്പാൾ പട്ടാമ്പി റോഡിൽ പ്രവർത്തിക്കുന്ന അമ്മ. വി ലോട്ടറി ഏജൻസിക്ക് മുന്നിൽ നിർത്തിയിട്ട ബൈക്കിൽ നിന്നാണ് ലോട്ടറി ടിക്കറ്റുകൾ കളവ് പോയത്
ബുധനാഴ്ച രാത്രി ഏട്ട് മണിയോടെ ആയിരുന്നു സംഭവം.വെള്ളി ശനി തിങ്കൾ ദിവസങ്ങളിൽ നറുക്ക് എടുക്കേണ്ട ആയിരത്തിലധികം ടിക്കറ്റുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.കടയുടെ പരിസരത്ത് ഒരാൾ പരുങ്ങി നിന്ന് ബൈക്കിൽ നിന്നും ടിക്കറ്റ് പൊതി കവർന്നെടുക്കുന്ന ദൃശ്യം സി സി ടി വി ദൃശ്യങ്ങളിൽ വ്യെക്തമാണ്
സിസിടിവി ദൃശ്യങ്ങളും ടിക്കറ്റ് നമ്പറും സഹിതം ഉടമ പോലീസിൽ പരാതി നൽകി.