ഇന്ന് രാവിലെ പട്ടാമ്പി കൂട്ടുപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ രായമംഗലം സ്വദേശി ഉണ്ണിക്കുട്ടൻ മരണപ്പെട്ടു.പിക്കപ്പ് ലോറി ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
രായമംഗലത്തു നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്നു ബൈക്കും തിരുമിറ്റക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു മിനി ലോറിയും കൂട്ടിമുട്ടി ആണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കുകളോടെ രാമമംഗലം സ്വദേശിയെ പി കെ ദാസ് ഹോസ്പിറ്റൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ചാലിശ്ശേരി പോലീസ് സ്ഥലത്തു എത്തി തുടർ നടപടികൾ സ്വീകരിച്ചു.