നടി സുരഭി ലക്ഷ്മി വഴിയരികിൽനിന്ന് രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. പട്ടാമ്പി വിളയൂർ പഞ്ചായത്തിൽ വയലശേരി മുസ്തഫ (39) ആണ് മരിച്ചത്.
ഭാര്യയെയും കുഞ്ഞിനേയും അന്വേഷിച്ച് ഇറങ്ങി ജീപ്പ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് വഴിയരികിൽ കുഴഞ്ഞു വീണ മുസ്തഫയെ സുരഭിലക്ഷ്മിയാണ് പൊലീസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചത്. കുറച്ചു സമയത്തിനുള്ളിൽ മരണവും സംഭവിച്ചിരുന്നു. ഈ വിവരം നടിയോ പൊലീസോ അറിഞ്ഞിരുന്നില്ല.
ഇന്നലെ കോഴിക്കോട് നഗരത്തിൽ വഴിതെറ്റി കുടുങ്ങിയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ ഭർത്താവ് രാത്രി ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞു വീണു. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം സഹായത്തിനായി അഭ്യർത്ഥിക്കുന്നതിനിടെ അതുവഴി വാഹനത്തിലെത്തിയ സിനിമാ നടി സുരഭി ലക്ഷ്മി കണ്ടു. ഉടൻ തന്നെ പൊലീസിൽ അറിയിച്ചതിനെ തുടർന്നു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്ക് സമീപത്തെ പൊലീസ് സ്റ്റേഷനിൽ സുരക്ഷിതരായി കണ്ടെത്തുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നു രാവിലെയാണ് മനോദൗർബല്യമുള്ള യുവതി കുഞ്ഞുമായി പുറത്തു പോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നു ഭർത്താവ് പകൽ മുഴുവനും നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ഇരുട്ടിയതോടെ പൊലീസിൽ പരാതി നൽകിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇതേ സമയത്താണ് നടന്നു തളർന്ന നിലയിൽ യുവതിയും കുഞ്ഞും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയത്.