കുന്നംകുളം സ്വിഫ്റ്റ് ബസ് അപകടത്തിൽ യാത്രക്കാരനെ ആദ്യം ഇടിച്ചത് പിക് അപ് വാൻ,പിന്നാലെ സ്വിഫ്റ്റ് ബസ്


കുന്നംകുളത്ത് കാൽനട യാത്രികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയത് പിക് അപ് വാനാണെന്ന് വ്യക്തമാക്കി സി.സി.ടി.വി  ദൃശ്യങ്ങള്‍ പുറത്ത്. 

മരിച്ച തമിഴ്‌നാട് സ്വദേശി പരസ്വാമിയെ ആദ്യം ഇടിച്ചിട്ടത് പിക്കപ്പ് വാനാണെന്നും പിന്നാലെ വന്ന സ്വിഫ്റ്റ് ബസ് ഇയാളുടെ കാലില്‍ കയറി ഇറങ്ങുകയാണെന്നും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

രണ്ട് കാലിലും ബസുകള്‍ കയറി ഇറങ്ങിയിട്ടുണ്ട്. ഇടിച്ചിട്ട പിക്ക്അപ്പ് വാന്‍ നിര്‍ത്താതെ പോയിരുന്നു. ഇതിന്റെ തൊട്ട്പിറകിലാണ് സ്വിഫ്റ്റ് ബസ് വന്നത്.പകടമുണ്ടാക്കിയത് സ്വിഫ്റ്റ് ബസാണെന്ന തരത്തിലാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അപകടം സ്വിഫ്റ്റിന്റെ ഡ്രൈവര്‍ അറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു.

പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. തൃശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാന്‍ റോഡ് മുറിച്ചുകടക്കുന്നിതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

കുന്നംകുളത്ത് കാൽനട യാത്രികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ പിക് അപ് വാൻ കണ്ടെത്തി. വടക്കാഞ്ചേരി എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടേതാണ് വാൻ. കുന്നംകുളം മാർക്കറ്റിൽ മത്സ്യമെടുക്കാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.


Below Post Ad