കുന്നംകുളത്ത് കെ-സ്വിഫ്റ്റ് ബസ് ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു I K NEWS


 കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. കുന്നംകുളം മലയാ ജംങ്ഷനിലുണ്ടായ അപകടത്തിലാണ് തമിഴ്‌നാട് സ്വദേശി പരസ്വാമിയുടെ മരണം സംഭവിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചര മണിയോടെയാണ് തൃശ്ശൂര്‍ - കോഴിക്കോട് റൂട്ടിലോടുന്ന കെ- സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടത്.

കുന്നംകുളം ജംങ്ഷനിലെ ഒരു കടയില്‍ നിന്ന് ചായ വാങ്ങാനായി റോഡ് മുറിച്ച് കടക്കുകയായിരുന്നു പരസ്വാമി. ഈ സമയത്താണ് ബസ് അദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചതെന്നും അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയി എന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പിന്നീട് കുന്നംകുളം പോലീസ് നടത്തിയ പരിശോധനയില്‍ ആണ് ബസ് കണ്ടെത്തിയത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനോടകം മരിച്ചു.അതിനോടകം മരിച്ചു. നിലവില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് മൃതദേഹമുള്ളത്.

Below Post Ad