പട്ടാമ്പി-ഞാങ്ങാട്ടിരി പാത നവീകരണം: ഇന്നു രാത്രി മുതൽ ഗതാഗതം പൂർണമായും നിരോധിക്കും



പട്ടാമ്പി: പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയുടെ നവീകരണപ്രവൃത്തികൾ ബുധനാഴ്ച വൈകീട്ട് എട്ടുമുതൽ തുടങ്ങുമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം അസി. എൻജിനീയർ അറിയിച്ചു.

ഇതിന്റെ ഭാഗമായി ബുധനാഴ്ച രാത്രി എട്ടുമുതൽ ശനിയാഴ്ച വൈകീട്ട് എട്ടുവരെ പട്ടാമ്പി-ഞാങ്ങാട്ടിരി പാതയിൽ ഗതാഗതം പൂർണമായും നിരോധിക്കും. 

പെരുമ്പിലാവ്-പട്ടാമ്പി പാതയിൽ യാത്രചെയ്യുന്നവർ കൂറ്റനാട്-തൃത്താല-വെള്ളിയാങ്കല്ല്-മുതുതല വഴിയും പെരുമ്പിലാവ്-പാലക്കാട് പാതയിലെ യാത്രക്കാർ കൂട്ടുപാത-ചെറുതുരുത്തി-കുളപ്പുള്ളി വഴിയും പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Tags

Below Post Ad