മർവാൻ ഇബാദിന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആദരം

ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ് നേടിയ മർവാൻ ഇബാദിനെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. അബുദാബിയിൽ ജോലി ചെയ്യുന്ന ആനക്കര സ്വദേശി ജുബൈറിൻ്റെയും ശബ്നയുടെയും മകനാണ് മർവാൻ.

ആഴക്കടലിലെ 72 ഇനം സ്രാവു മൽസങ്ങളെ കുറിച്ച് രണ്ട് മിനിറ്റ് 52 സെക്കൻ്റ് കൊണ്ട് വിവരിച്ച് കൊണ്ടാണ് മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ മർവാൻ ഇബാദ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്.

ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി അബ്ദുൽ സലാം ഉൽഘാടനം ചെയ്ത ചടങ്ങിൽ അസ്കർ അദ്ധ്യക്ഷത വഹിച്ചു അബ്ദുൽ മജീദ് മുഖ്യ പ്രഭാക്ഷണം നടത്തി .അഡ്വ. മുഹമ്മദ് റഫീക്ക് സ്വാഗതവും ,ജുബൈർ നന്ദിയും പറഞ്ഞു.

Below Post Ad