തൃത്താല ഗവ.ആര്‍ട്‌സ് ആൻ്റ് സയന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം.

 


തൃത്താല ഗവ.ആര്‍ട്‌സ് ആൻ്റ് സയന്‍സ് കോളേജില്‍ ‍ 2022-2023 അദ്ധ്യയന വര്ഷത്തേക്ക് കമ്പ്യൂട്ടര് സയന്സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില് ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നു.

യു.ജി.സി. മാനദണ്ഡങ്ങള് അനുസരിച്ചുള്ള യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില് പേര് രജിസ്റ്റര് ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്ത്ഥികള് വിശദമായ ബയോഡാറ്റയും വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള് സഹിതം കോളേജില് നേരിട്ട് എത്തണമെന്ന് പ്രിന്സിപ്പൽ അറിയിച്ചു.

കമ്പ്യൂട്ടര് സയന്സ് വിഭാഗത്തില് ഏപ്രില് 25ന് രാവിലെ 9.30നും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില് ഉച്ചക്ക് ഒന്നിനും കൂടിക്കാഴ്ച നടക്കും.
Tags

Below Post Ad