തൃത്താലയിൽ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പിന്റെ വ്യാപക പരിശോധന I K NEWS


തൃത്താലയിൽ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ച് തൃത്താല ആരോഗ്യവകുപ്പിന്റെ വ്യാപക പരിശോധന.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നെന്ന് കണ്ടെത്തിയ സൗത്ത് തൃത്താലയിലെ ഫ്രണ്ട്സ് ഹോട്ടൽ പൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. പത്ത് കടകൾക്ക് കോട്പ നിയമപ്രകാരം പിഴ ചുമത്തുകയും ചെയ്തു.

ആരോഗ്യസുരക്ഷ ഉറപ്പാക്കുക, പകർച്ചവ്യാധികൾ തടയുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ' ഹെൽത്തി കേരള' പരിപാടിയുടെ ഭാഗമായാണ് ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടന്നത്.

തൃത്താല ഹെൽത്ത് ഇൻസ്പെക്ടർ പി. സുനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മനോജ്കുമാർ, മനോജ് കുന്നത്ത്ചാലിൽ, ഉഷസ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Tags

Below Post Ad