''നൂറേ ഹബീബേ'' തങ്ങളുടെ ആത്മീയതക്കെതിരെ പ്രതികരിച്ചതിന് പെരുമ്പിലാവ് സ്വദേശിക്ക് ഫോൺ ഭീഷണി


''നൂറേ ഹബീബെ'' എന്ന പേരിൽ ഓൺലൈൻ മജ്‌ലിസും ആത്മീയ സദസ്സുകളും സംഘടിപ്പിച്ചുവരുന്ന സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾക്കെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ചതിന് പെരുമ്പിലാവ് സ്വദേശിയായ യുവപണ്ഡിതന് ഫോൺ ഭീഷണി.

ഹാമിദ് ആറ്റക്കോയ തങ്ങൾ മൂലം കുടുംബജീവിതം തകരുകയും തന്റെ ഭാര്യയെ ഒരു ത്വലാഖ് ചൊല്ലുകയും ചെയ്യേണ്ടി വന്ന ഒരു യുവാവ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആ യുവാവിന്റെ ദുരിത കഥയായിരുന്നു ജുനൈദ് പെരുമ്പിലാവ് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം ഹാമിദ് ആറ്റക്കോയ തങ്ങൾ തന്നെ നേരിട്ട് വിളിച്ച് പോസ്റ്റ്‌ തെറ്റാണെന്ന് പറഞ്ഞ് വീഡിയോ സന്ദേശം അയക്കണമെന്ന് ആവശ്യപ്പെട്ടതായി ജുനൈദ് പറഞ്ഞു.പോസ്റ്റിൽ പറയപ്പെട്ട വസ്തുതകൾ തെറ്റാണെന്ന് ബോധ്യപ്പെടാത്തതിനാൽ തിരുത്താൻ താൻ തയ്യാറല്ല എന്നറിയിച്ചപ്പോൾ അഡ്രസ്സ് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

അഡ്രസ്സ് തന്നില്ലെങ്കിൽ ഞാനാവില്ല, വേറെ ആളുകളാവും നിങ്ങളുടെ വീട്ടിൽ എത്തുകയെന്നും, ദുനിയാവിന്റെ ഏത് അറ്റത്താണെങ്കിലും നിന്നെ ഞങ്ങൾ പൊക്കുമെന്നും തങ്ങൾ ഫോണിലൂടെ ഭീഷണിപ്പെടുത്തി എന്നുമാണ് ജുനൈദിന്റെ പരാതി.തുടർന്ന് സംഭവം ചൂണ്ടിക്കാട്ടിയും സംരക്ഷണം ആവശ്യപ്പെട്ടും  ജുനൈദ് പെരുമ്പിലാവ് കുന്നംകുളം പോലീസിൽ പരാതി നൽകി.

ഇതിനിടെ  ഹാമിദ് ആറ്റക്കോയ തങ്ങൾ എന്ന വ്യക്തി "ജമലുല്ലൈലി " ഖബീല അല്ലെന്നും അദ്ദേഹത്തിൽ നിന്നും ഉണ്ടാവുന്ന ചൂഷണങ്ങളിൽ ജമലുല്ലൈലി ഖബീലക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നും അദ്ധേഹത്തിൻ്റെ വൈരുദ്ധ്യ പ്രവർത്തനങ്ങളിലും വാക്കുകളിലും വിശ്വാസികൾ വഞ്ചിതരാവരുതെന്നും  ആൾ കേരളാ ജമലുല്ലൈലി സാദാത്ത് അസോസിയേഷൻ" (AKJSA)  ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ  അറിയിച്ചു.

ജുനൈദ് പെരുമ്പിലാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:


Tags

Below Post Ad