ആനക്കര ഗ്രാമ പഞ്ചായത്ത് കോമ്പൗണ്ടിൽ പൊതുജനങ്ങൾക്കും,പഞ്ചായത്ത് ജീവനക്കാർക്കുമായി നിർമ്മാണം പൂർത്തീകരിച്ച ടേക് എ ബ്രേക്ക് ( വഴിയിടം) ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമദ് നാടമുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റുബിയ റഹ്മാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.സി രാജു, പി.കെ ബാലചന്ദ്രൻ, സവിത ടീച്ചർ, പഞ്ചായത്തംഗങ്ങളായ കെ.പി മുഹമദ്, ടി സാലിഹ്, ഗിരിജ മോഹനൻ , വി.പി സജിത ,ദീപ , ജ്യോതി ലക്ഷ്മി , ടി.സി പ്രജിഷ , വി.പി ബീന,
സെക്രട്ടറി ഇ.എൻ ഹരിനാരായണൻ , അസിസ്റ്റൻ്റ സെക്രട്ടറി, HC മനോജ് മുഗുന്ദൻ, എം.ജി പ്രസീദ , VEO നിസാർ , സരിത മറ്റു പഞ്ചായത്ത് ജീവനക്കാരും പങ്കെടുത്തു