വിദേശത്തു നിന്ന് തിരിച്ചുവരുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാലിക്കുക, 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് 5000 രൂപ പെൻഷൻ അനുവദിക്കുക, സ്വയം തൊഴിൽ കണ്ടെത്തുന്നതിന് പലിശ രഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രവാസി കോൺഗ്രസ് പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി.
മുതിർന്ന കോൺഗ്രസ് നേതാവ് ഇ.ടി ഉമ്മർ ഉദ്ഘാടനം ചെയ്തു.പി.ടി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സക്കീർ തയ്യിൽ, സംസ്ഥാന ജന.സെക്രട്ടറി അസീസ് പട്ടാമ്പി, മാനു വട്ടുള്ളി, കെ.ശശി,കെ.ടി സൈതലവി, ശ്രീനിവാസൻ, ദാവൂദ്, കൃഷ്ണദാസ്, പി.കെ.ഗോപിനാഥ്, കെ. മുഹമ്മദാലി, ജയശങ്കർ, മൻസൂർ, സൈദ്, വേണു, മജീദ്, ബഷീർ, ഇ.ഷബീർ, വാഹിദ് എന്നിവർ സംസാരിച്ചു.
SWALE