എടപ്പാൾ:അമിത വേഗത്തിൽ എത്തിയ ബൈക്ക് വിദ്യാർത്ഥിയുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി.
എടപ്പാൾ ടൗണിൽ പട്ടാമ്പി റോഡിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻപിലാണ് സംഭവം.ചെറവല്ലൂർ വലിയകത്ത് കോരിശ്ശേരി വസീമിനാണ് (21) പരിക്കേറ്റത്.
സമീപത്ത് ഉണ്ടായിരുന്ന എടപ്പാൾ ബ്ലോക്ക് പഞ്ചായത്ത് അംഗം ശരീഫയും പാലിയേറ്റീവ് പ്രവർത്തക ഷഹനാസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റ വസീമിനെ എടപ്പാൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
എടപ്പാൾ ഭാഗത്തുനിന്ന് വന്ന ബൈക്ക് വസീമിന്റെ ബൈക്കിലിടിച്ചു നിർത്താതെ കടന്നു പോകുകയായിരുന്നു. പ്രദേശത്തെ സി സി ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്