ചങ്ങരംകുളം: കാളാച്ചാൽ അച്ചിപ്രവളപ്പിൽ റഷീദിന്‍റെ ഭാര്യയായിരുന്ന സഫീന (28) ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൃപ്പനച്ചി സ്വദേശി ആക്കാട്ടു കുന്നുമ്മൽ മുഹമ്മദ് ഷഫീക്കിനെ (28) ആണ് ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്തത്.
യുവതിയുടെ ഭർത്താവ് വിദേശത്തായിരുന്ന സമയത്ത് പ്രതി ഷഫീഖ് കാളാച്ചാലിലെ വീട്ടിലെത്തിയും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നു. 2022 ജനുവരി 11ന് രാത്രി കാളാച്ചാലിലെ ഭർതൃഗൃഹത്തിലാണ് യുവതി തൂങ്ങി മരിച്ചത്.
ബന്ധുക്കളുടെ പരാതിയിൽ ചങ്ങരംകുളം പൊലീസ് കേസെടുക്കുകയായിരുന്നു. സി.ഐ. ബഷീർ ചിറക്കൽ, എസ്.ഐ. രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.