കൂറ്റനാട് : തൊഴുക്കാട് യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.തൊഴുക്കാട്ഇ. എം.എസ്. നഗറിൽ കൊച്ചു പറമ്പത്ത് വിനീത് (22)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2മണിക്കായിരുന്നു സംഭവം. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം കൂറ്റനാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകി. അഛൻ: സിദ്ധാർത്ഥൻ, അമ്മ: ബീന സഹോദരൻ : വിഷ്ണു