ചങ്ങരംകുളം:പന്താവൂർ കക്കിടിക്കൽ ലഹരി വിൽപന സംഘം വീട് കയറി അക്രമം നടത്തിയതായി പരാതി.പരിക്കേറ്റ കക്കിടിക്കൽ ചുള്ളീല വളപ്പിൽ ഖദീജ,മക്കളായ അബൂതാഹിർ,സുബൈർ എന്നിവർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.സംഭവത്തിൽ നാല് പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.
ചങ്ങരംകുളം,കാഞ്ഞിയൂർ,ഐനിച്ചോട്,,ചാലിശ്ശേരി,എറവക്കാട് സ്വദേശികളാണ് പിടിയിലായത്.ഏതാനും ദിവസം മുമ്പ് കക്കിടിക്കൽ കുന്നത്ത് പള്ളിക്ക് സമീപത്ത് രാത്രി അസമയത്ത് നിരന്തരം വന്ന് പോയിരുന്ന യുവാക്കളെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു.
പ്രദേശത്ത് വിദ്യാർത്ഥികൾക്ക് ലഹരി വിതരണം ചെയ്യുന്നതിന് എത്തുന്നതാണ് യുവാക്കൾ എന്ന ആരോപണത്തെ തുടർന്നാണ് നാട്ടുകാർ ഇവരെ ചോദ്യം ചെയ്തത്.
തുടർന്ന് യുവാക്കളും നാട്ടുകാരും തമ്മിൽ ചെറിയ തോതിൽ സംഘർഷം ഉണ്ടായി.കഴിഞ്ഞ ദിവസം സംഭവത്തിൽ ഉൾപെട്ട യുവാക്കൾ വീണ്ടും നാട്ടുകാരിൽ ഒരാളുടെ വീട്ടിൽ എത്തി അക്രമം നടത്തിയെന്നാണ് പരാതി.
നാട്ടുകാർ സംഘടിച്ചെത്തി യുവാക്കളെ തടഞ്ഞ് ചങ്ങരംകുളം പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
