ഏവർക്കും ഐശ്വര്യപൂർണ്ണമായ വിഷു ആശംസകൾ I K NEWS


ഇന്ന് വിഷു: ഐശ്വര്യത്തിന്റെ നല്ല നാളുകൾ നിറഞ്ഞൊരു പുതുവർഷമെന്ന പ്രതീക്ഷയോടെ ലോകമെങ്ങും മലയാളികൾക്കിന്ന് ആഘോഷദിനം. മഹാമാരിയുടെ ഭീതിയിൽ കണിപോലും അടഞ്ഞുപോയ രണ്ട് വർഷത്തിനുശേഷം പ്രതീക്ഷയുടെ വിഷുക്കാലം തുറന്നു.തെളിയട്ടെ, സന്തോഷത്തിന്റെ കതിരൊളി.

സന്തോഷത്തിന്റെ കാലമാണ് വിഷുവെന്ന് ആശ്വസിക്കുമ്പോഴും കോവിഡുകാലത്ത് തൊഴിൽ നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകൾക്ക് തൊഴിലും കൂലിയുമില്ലാത്ത ദുരവസ്ഥ തുടരുകയാണെന്നത് കാണാതിരുന്നുകൂടാ. 

ഉപജീവനത്തിന് പുതിയ മേഖലകൾ തുറന്നാലും കൃഷിയും കാർഷികസംസ്കൃതിയുമാണ് കേരളീയജീവിതത്തിന്റെ അടിസ്ഥാനമെന്ന് കൂടുതൽക്കൂടുതൽ തിരിച്ചറിവുണ്ടായകാലമാണ് കഴിഞ്ഞ രണ്ടുവർഷം. കൃഷിയിലും മറ്റെല്ലാ തൊഴിൽമേഖലകളിലും കേരളീയജീവിതത്തിലാകെയും നല്ലതുടക്കങ്ങളുണ്ടാകട്ടെ ഈ വിഷുക്കാലത്ത് എന്നാശംസിക്കുന്നു.

ഏവർക്കും ഐശ്വര്യപൂർണ്ണമായ വിഷു ആശംസകൾ 

എഡിറ്റർ .കെ ന്യൂസ് 

Tags

Below Post Ad