പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃത്താല-പറക്കുളം ഗേൾസ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷിക്കാം.
എച്ച്.എസ്.എസ്.ടീ മലയാളം,ഇംഗ്ലീഷ് (സീനിയര്‍) കൊമേഴ്സ് (സീനിയര്‍, ജൂനിയര്‍), എക്കണോമിക്സ് (സീനിയര്‍) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സീനിയര്‍, സുവോളജി ജൂനിയര്‍, ബോട്ടണി ജൂനിയര്‍, ഫിസിക്സ് സീനിയര്‍, കെമിസ്ട്രി സീനിയര്‍, കണക്ക് സീനിയര്‍, എച്ച് എസ് എ മലയാളം, ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മ്യൂസിക്, മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍, വാര്‍ഡന്‍, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്കാണ് താത്ക്കാലിക നിയമനം നടത്തുന്നത്.
അപേക്ഷ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം നല്‍കണം.യോഗ്യതാ, പരിചയ സര്‍ട്ടിഫിക്കറ്റ്കളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍,എസ്.സി/എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂ സമയത്ത് എത്തിക്കണം.
മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും, ബി.എഡും, അധ്യാപക പരിചയവും ഉണ്ടായിരിക്കണം. ഫോണ്‍- പാലക്കാട് -0491 -2505005, തൃത്താല - പറക്കുളം 0466-2004547