കുന്നംകുളം സ്വദേശിയെ മൂന്നാറിൽ മരിച്ച നിലയിൽ കണ്ടെത്തി | K News

 


മൂന്നാറിൽ  കുന്നംകുളം കാണിപ്പയ്യൂർ സ്വദേശിയായ വിനോദസഞ്ചാരിയെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴയ മൂന്നാർ തിയറ്റർ ബസാറിന് സമീപത്തെ സ്വകാര്യ കോട്ടേജിലാണ് ശ്രീജേഷ് സോമൻ  [30]  എന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 14നാണ് യുവാവ് സന്ദർശനത്തിനായി മൂന്നാറിലെത്തിയത്. 

14 ദിവസമായി മൂന്നാറിലെ വിവിധ മേഖലകളിൽ സദർശിച്ച യുവാവ് ഇന്നലെ വൈകുന്നേരം 11 മണിക്ക് കോട്ടേജ് ജീവനക്കാരൻ അരവിന്ദിനെ നേരിൽ കണ്ട് സംസാരിച്ചിരുന്നു. 

രാവിലെ മുറി തുറന്ന നിലയിലായിരുന്നു. മുറി കാലി ചെയ്ത് യുവാവ് പോയിരിക്കാമെന്നാണ് കോട്ടേജ് ജീവനക്കാരൻ കരുതിയത്. എന്നാൽ മൂന്നാം നിലയിലെ വാട്ടർ ടാങ്കിൻ്റ സമീപത്ത് ശ്രീജേഷ് സോമനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Below Post Ad