കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഫസീന അഹമ്മദ് കുട്ടി തിരഞ്ഞെടുക്കപ്പെട്ടു.കഴിഞ്ഞ ടേമിൽ കൊറോണ സമയത്ത് മികവാർന്ന പ്രവർത്തനം കാഴ്ച വെച്ച് പ്രസിഡൻ്റായി പ്രവർത്തിച്ച പരിചയ സമ്പത്തോട് കൂടിയാണ് പ്രസിഡൻ്റ് പദത്തിലേക്കുള്ള അവരുടെ രണ്ടാമൂഴം.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്യി പ്രസിഡന്റായിരുന്ന റംല കറത്തൊടിയുടെ ആകസ്മികമായ നിര്യാണം മൂലം കോൺഗ്രസ് പാർട്ടിയുടെയും യുഡിഎഫിന്റെയും നിർദ്ദേശപ്രകാരം ഇന്ന് നടന്ന ഇലക്ഷനിൽ ഫസീന അഹമ്മദ് കുട്ടി മത്സരിക്കുകയും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു