കുടുംബശ്രീ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ പ്രവർത്തകരും കപ്പൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ചേർന്ന് സ്നേഹാലായം സന്ദർശിച്ചു.
കപ്പൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബഹു.പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീൻ കളത്തിൽ,ബഹു. വൈസ് പ്രസിഡന്റ് കെ വി ആമിനക്കുട്ടി, വാർഡ് മെമ്പർ ഹൈദരലി,സിഡിഎസ് ചെയർപേഴ്സൺ സുജാത മനോഹരൻ,സിഡിഎസ് അംഗങ്ങൾ,അക്കൗണ്ടന്റ് ബിന്ധ്യ, കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ നിത്യ , ബ്ലോക്ക് കോർഡിനേറ്റർ സുമലത, ദിവ്യ, നിത്യ, വി ഇക്ബാൽ എന്നിവർ സ്നേഹാലയം സന്ദർശിച്ച് നിലവിലുളള പ്രവർത്തനങ്ങൾ മനസിലാക്കുകയും അന്തേവാസികൾക്ക് മാനസിക പിന്തുണ നൽകുകയും ചെയ്തു.
സന്ദർശനത്തിൽ അന്തേവാസികളും മാനേജ്മെന്റും സന്തോഷം രേഖപെടുത്തി.ട്രസ്റ്റ് ന്റെ തുടർ പ്രവർത്തനങ്ങൾക്ക് സി ഡി എസ് ന്റെ പിന്തുണയും അറിയിച്ചു.